Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CLA EV

ഭാ​വി​യു​ടെ മു​ഖം CLA EV

ജ​ർ​മ​ൻ ആ​ഡം​ബ​ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ഇ​ന്ത്യ​ൻ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന വി​പ​ണി​യി​ൽ ത​ങ്ങ​ളു​ടെ പു​തി​യ ത​ല​മു​റ സെ​ഡാ​ൻ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് സി​എ​ൽ​എ ഇ​ല​ക്‌ട്രി​ക് അ​വ​ത​രി​പ്പി​ച്ചു.

ഭാ​വി​യി​ലെ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് മെ​ഴ്സി​ഡ​സ് ന​ൽ​കു​ന്ന കൃ​ത്യ​മാ​യ മ​റു​പ​ടി​യാ​ണ് സി​എ​ൽ​എ ഇ​ല​ക്‌ട്രി​ക്. രൂ​പ​ക​ൽ​പ്പ​ന​യി​ലെ പു​തു​മ​ക​ളും ഡ്രൈ​വിം​ഗ് അ​നു​ഭ​വ​ത്തി​ലെ മി​ക​വും ഇ​തി​നെ മ​റ്റ് ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് വേ​റി​ട്ടു നി​ർ​ത്തു​ന്നു. മെ​ഴ്സി​ഡ​സി​ന്‍റെ പു​തി​യ എം​എം​എ പ്ലാ​റ്റ്ഫോ​മി​ലാ​ണ് വാ​ഹ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഭാ​വി​യി​ലേ​ക്കൊ​രു കാ​ഴ്ച

അ​ത്യാ​ധു​നി​ക​മാ​യ എ​യ്​റോ​ഡൈ​നാ​മി​ക് ഡി​സൈ​നാ​ണ് വാ​ഹ​ന​ത്തി​ന്‍റെ പു​റം​മോ​ടിയിൽ കാ​ണാ​ൻ കഴിയു​ക. ഇ​തി​ന്‍റെ ഡ്രാ​ഗ് കോ​യ്ഫി​ഷ്യ​ന്‍റ് വെ​റും 0.21 ആ​ണ്. ഇ​ത് കാ​റ്റി​ന്‍റെ പ്ര​തി​രോ​ധം കു​റ​യ്ക്കാ​നും അ​തു​വ​ഴി കൂ​ടു​ത​ൽ റേ​ഞ്ച് കൈ​വ​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. മു​ന്നി​ലെ ഗ്രി​ല്ലി​ന് പ​ക​രം ന​ക്ഷ​ത്ര​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ക്ലോ​സ്ഡ് പാ​ന​ലും അ​തി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന സ്റ്റാ​ർ ആ​കൃ​തി​യി​ലു​ള്ള എ​ൽ​ഇ​ഡി ഹെ​ഡ്‌ലാ​ന്പു​ക​ളും വാ​ഹ​ന​ത്തി​ന് ഒ​രു ഡി​ജി​റ്റ​ൽ മു​ഖ​ഭാ​വം ന​ൽ​കു​ന്നുണ്ട്.

വ​ശ​ങ്ങ​ളി​ൽനി​ന്ന് നോ​ക്കു​ന്പോ​ൾ കൂ​പ്പെ ശൈ​ലി​യി​ലു​ള്ള മേ​ൽ​ക്കൂ​ര​യും ഫ്ല​ഷ് ഡോ​ർ ഹാ​ൻ​ഡി​ലു​ക​ളും സി​എ​ൽ​എ ഇ​ല​ക്‌ട്രി​ക്കി​ന്‍റെ സ്പോ​ർ​ട്ടി ലു​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു. 18 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ൾ വാ​ഹ​ന​ത്തി​ന് മി​ക​ച്ച റോ​ഡ് പ്രെ​സ​ൻ​സ് ന​ൽ​കു​ന്നുണ്ട്.

പി​ൻ​ഭാ​ഗ​ത്തെ ടെ​യി​ൽ ലാ​ന്പു​ക​ളും മു​ന്നി​ലെ ഡി​സൈ​നി​നോ​ട് നീ​തി പു​ല​ർ​ത്തു​ന്ന രീ​തി​യി​ൽ ന​ക്ഷ​ത്ര ആ​കൃ​തി​യി​ലു​ള്ള ലൈ​റ്റിം​ഗ് സി​ഗ്നേ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ റോ​ഡു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സും സ​സ്പെ​ൻ​ഷ​നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ഡി​ജി​റ്റ​ൽ വി​സ്മ​യം

ഡാ​ഷ്ബോ​ർ​ഡി​ലു​ട​നീ​ളം വ്യാ​പി​ച്ചു കി​ട​ക്കു​ന്ന എം​ബ​ക്സ് സൂ​പ്പ​ർ സ്ക്രീ​ൻ ആ​ണ് ക്യാ​ബി​നു​ള്ളി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഇ​തി​ൽ 10.25 ഇ​ഞ്ച് ഡി​ജി​റ്റ​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​റും 14 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​വും ഉ​ൾ​പ്പെ​ടു​ന്നു. പ​നോ​ര​മി​ക് ഗ്ലാ​സ് റൂ​ഫ് കാ​ബി​നു​ള്ളി​ൽ കൂ​ടു​ത​ൽ വി​ശാ​ല​ത തോ​ന്നി​പ്പിക്കുന്നു. നി​ര​വ​ധി ക​ള​ർ ഓ​പ്ഷ​നു​ക​ളോ​ടു​കൂ​ടിയ ആം​ബി​യ​ന്‍റ് ലൈ​റ്റിം​ഗ് സി​സ്റ്റം ഇ​ന്‍റീ​രി​യ​റി​ന് ഭം​ഗി ന​ൽ​കു​ന്നു. കൂ​ടാ​തെ സു​ഖ​ക​ര​മാ​യ യാ​ത്രയ്ക്കായി ശ​ബ്ദ​ര​ഹി​ത​മാ​യ കാ​ബി​ൻ, മി​ക​ച്ച ലെ​ഗ്റൂം, ക്ലൈ​മ​റ്റ് ക​ണ്‍​ട്രോ​ൾ സി​സ്റ്റം തു​ട​ങ്ങി​യ​വ സി​എ​ൽ​എ ഇ​ല​ക്‌ട്രി​ക്കി​ന്‍റെ പ്ര​ത്യേ​ക​തകളിൽപ്പെടും.

സു​ര​ക്ഷ & ഫീ​ച്ച​ർ

സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ മെ​ഴ്സി​ഡ​സ് ഒ​രി​ക്ക​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​റി​ല്ല. സി​എ​ൽ​എ ഇ​ല​ക്‌ട്രി​ക്കി​ൽ അ​ഡ്വാ​ൻ​സ്ഡ് ഡ്രൈ​വ​ർ അ​സി​സ്റ്റ​ൻ​സ് സി​സ്റ്റം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ലെ​യ്ൻ കീ​പ്പിം​ഗ് അ​സി​സ്റ്റ്, ഓ​ട്ടോ​മാ​റ്റി​ക് എ​മ​ർ​ജ​ൻ​സി ബ്രേ​ക്കിം​ഗ്, 360 ഡി​ഗ്രി കാ​മ​റ, ഏ​ഴ് എ​യ​ർ​ബാ​ഗു​ക​ൾ എ​ന്നി​വ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു. ഡ്രൈ​വ​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കു​ന്ന സെ​ൻ​സ​റു​ക​ളും ഇ​തി​ലു​ണ്ട്.

ഫീ​ച്ച​റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഈ ​വാ​ഹ​നം ഏ​റെ മു​ന്നി​ലാ​ണ്. ബോ​ണ​റ്റി​ന​ടി​യി​ൽ ചെ​റി​യ ല​ഗേ​ജു​ക​ൾ വയ്​ക്കാ​നാ​യി 101 ലി​റ്റ​ർ സ്റ്റോ​റേ​ജ് സ്പേ​സ്, സ്മാ​ർ​ട്ട്ഫോ​ണ്‍ ഇ​ന്‍റ​ഗ്രേ​ഷ​ൻ, നാ​വി​ഗേ​ഷ​ൻ സി​സ്റ്റം, ഡി​ജി​റ്റ​ൽ കീ, ​വ​യ​ർ​ലെ​സ് ചാ​ർ​ജിം​ഗ്, ഓ​വ​ർ-​ദി-​എ​യ​ർ അ​പ്ഡേ​റ്റു​ക​ൾ, സ്മാ​ർ​ട്ട് ക​ണ​ക്ടി​വി​റ്റി, വോ​യ്സ് അ​സി​സ്റ്റ​ന്‍റ്, ബെ​ർ​മെ​സ്റ്റ​ർ 3ഡി ​സൗ​ണ്ട് സി​സ്റ്റം എ​ന്നി​വ​യെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

എ​ൻ​ജി​നും പെ​ർ​ഫോ​മ​ൻ​സും

ഇ​ല​ക്‌ട്രി​ക് മോ​ട്ടോ​റി​ന്‍റെ ക​രു​ത്തി​ലേ​ക്ക് വ​രു​ന്പോ​ൾ അ​ത‌്ഭു​ത​ക​ര​മാ​യ പെ​ർ​ഫോ​മ​ൻ​സാ​ണ് മെ​ഴ്സി​ഡ​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ര​ണ്ട് ത​രം ബാ​റ്റ​റി​ക​ളാ​ണ് ഇ​തി​ൽ ല​ഭ്യ​മാ​കു​ന്ന​ത്. കൂ​ടു​ത​ൽ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന എ​ൻ​എം​സി ബാ​റ്റ​റി​ക​ളും സാ​ന്പ​ത്തി​ക​മാ​യി ലാ​ഭ​ക​ര​മാ​യ എ​ൽ​എ​ഫ്പി ബാ​റ്റ​റി​ക​ളും.

250+ വേ​രി​യ​ന്‍റി​ൽ 85 കി​ലോ​വാ​ട്ട് ബാ​റ്റ​റി പാ​യ്ക്കാ​ണു​ള്ള​ത്. ഇ​ത് 272 ബി​എ​ച്ച്പി ക​രു​ത്തും 335 എ​ൻ​എം ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. നി​ശ്ച​ലാ​വ​സ്ഥ​യി​ൽനി​ന്ന് നൂ​റ് കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലേ​ക്ക് 6.7 സെ​ക്ക​ൻഡിനു​ള്ളി​ൽ കു​തി​ക്കാ​ൻ വാ​ഹ​ന​ത്തി​ന് സാ​ധി​ക്കും. റി​യ​ർ വീ​ൽ ഡ്രൈ​വ്, ഓ​ൾ വീ​ൽ ഡ്രൈ​വ് ഓ​പ്ഷ​നു​ക​ൾ സി​എ​ൽ​എ ഇ​ല​ക്‌ട്രി​ക്കി​ൽ ല​ഭ്യ​മാ​ണ്.

റേ​ഞ്ചി​ന്‍റെ കാ​ര്യ​ത്തി​ൽ ഒറ്റചാർജിൽ 792 കി​ലോ​മീ​റ്റ​റാണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നത്. ഇ​തി​ലെ 800 വോ​ൾ​ട്ട് ഫാ​സ്റ്റ് ചാ​ർ​ജിം​ഗ് സം​വി​ധാ​നം വ​ഴി 15-20 മി​നി​റ്റ് ചാ​ർ​ജ് ചെ​യ്താ​ൽ 400 കി​ലോ​മീ​റ്റ​ർ ഓ​ടാ​നു​ള്ള ഉൗ​ർ​ജം ല​ഭി​ക്കും.

മൂ​ന്ന് വേ​രി​യ​ന്‍റു​ക​ളി​ലാ​യാ​ണ് സി​എ​ൽ​എ ഇ​ല​ക്‌ട്രി​ക് ല​ഭ്യ​മാ​കു​ക. ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ 55 ല​ക്ഷം മു​ത​ൽ 64 ല​ക്ഷം വ​രെ​യാ​ണ് എ​ക്സ്-​ഷോ​റൂം വി​ല. ല​ക്ഷ്വ​റി ഇ​ല​ക്‌ട്രി​ക് സെ​ഡാ​ൻ സെ​ഗ്‌മെ​ന്‍റി​ൽ പ്ര​ധാ​ന​മാ​യും ടെ​സ്‌ല മോ​ഡ​ൽ 3, ബി​എം​ഡ​ബ്ല്യു ഐ 4, ​ബി​വൈ​ഡി സീ​ൽ എ​ന്നി​വ​യോ​ടാ​ണ് സി​എ​ൽ​എ ഇ​ല​ക്‌ട്രി​ക് മ​ത്സ​രി​ക്കു​ന്ന​ത്.

Latest News

Corehub Up